ശബരിമല തിരക്ക് നിയന്ത്രിക്കാൻ നടപടി :വെർച്വൽ ക്യു ബുക്കിംഗ് പരിധി കുറച്ചു.

ശബരിമല :
നിലവിൽ 90000 ഉണ്ടായിരുന്ന ശബരിമല വെർച്വൽ ബുക്കിംഗ് പരിധി 80000ആക്കി കുറച്ചു.അയ്യപ്പഭക്തന്മാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ബുക്കിംഗിന്റെ എണ്ണം കുറച്ചത്.അതേസമയം നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഭക്തർക്ക് സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.ദർശന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മരക്കൂട്ടത്ത് ക്യു കോംപ്ലക്സ്കിൽ ആരംഭിച്ചിട്ടുള്ള ഡയനാമിക് ക്യു സിസ്റ്റം പൂർണമായും പ്രവർത്തിക്കുന്നുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.

