എറണാകുളത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി ; കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ
എറണാകുളത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമം. കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ. കോൺഗ്രസ് നേതാക്കളായ പി പി ജേക്കബ്, ദേവിപ്രിയ ഹരീഷ്, എം എച്ച് സജി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.
തോപ്പുംപടിയില്‍ വച്ചാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമം നടന്നത്. പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. കൊച്ചി സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം.
കഴിഞ്ഞ ദിവസം ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ക്രൂരമായ അവഗണനയുടെ ഇരയാണു ആത്മഹത്യ ചെയ്ത കെ.ജി. പ്രസാദെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.

