ഇഗ്നോയിൽ 102 ഒഴിവ്, സിഎസ്ഐആറിൽ സെക്ഷൻ ഓഫീസർ

ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അനധ്യാപക തസ്തികകളിൽ 102 ഒഴിവുണ്ട്.
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അനധ്യാപക തസ്തികകളിൽ 102 ഒഴിവുണ്ട്. ജൂനിയർ അസിസ്‌റ്റന്റ് കം ടൈപ്പിസ്‌റ്റ് -50, സ്റ്റെനോഗ്രാഫർ -52 എന്നീ തസ്തികകളിലാണ് ഒഴിവ്. യോഗ്യത+2 പാസ്സ്. ടൈപ്പിസ്റ്റ് തസ്തികയിൽ അപേക്ഷിക്കാൻ ടൈപ്പിങ്,ഷോർട്ട് ഹാന്റ് പ്രവർത്തികളിൽ പ്രാവീണ്യമുണ്ടായിരിക്കണം. പ്രായം:18-27. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 21. വിശദ വിവരങ്ങൾക്ക് https://exams.nta.ac.in
സിഎസ്ഐആറിൽ സെക്ഷൻ ഓഫീസർ 444 ഒഴിവുണ്ട്
സിഎസ്ഐആറിൽ സെക്ഷൻ ഓഫീസർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ തസ്തികകളിൽ 444 ഒഴിവുണ്ട്. കംബൈൻഡ് അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. പ്രായപരിധി:33 വയസ്. അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 12. വിശദ വിവരങ്ങൾക്ക് www.csir.res.in

