കെ എസ് ആർ ടി സി യ്ക്ക് 5000 കോടി യോളം രൂപ നൽകി :മന്ത്രി
:തിരുവനന്തപുരം :
കേരള സംസ്ഥാന സർക്കാർ കെ എസ് ആർ ടി സി യ്ക്ക് ഈ മാസം 30കോടി രൂപയോളം അനുവദിച്ചുവെന്ന് മന്ത്രി ബാലഗോപാൽ അറിയിച്ചു.രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതുവരെ 5000കോടിയോളം രൂപ കെ എസ് ആർ ടി സി യ്ക്ക് നൽകിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം 120കോടി നൽകിയിരുന്നു.കോർപ്പ റേഷന്‍ ഒൻപത് മാസത്തിനുള്ളിൽ 1264കോടി രൂപയാണ് സഹായിച്ചത്. ഈ വർഷം 900കോടിയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്.രണ്ട് ഇടതുപക്ഷ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ 9899കോടി രൂപയാണ് കെ എസ് ആർ ടി സി നൽകിയിട്ടുള്ളത് മന്ത്രി പറഞ്ഞു.