ഗവർണറെ ആക്രമിച്ചതിന് പിന്നിൽ പോലീസ് ആസൂത്രണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം :
ഗവർണറെ ആക്രമിച്ചതിന് പിന്നിൽ പൊലീസ് ആസൂത്രണമുണ്ടായിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറുടെ സഞ്ചാരപാത ചോർത്തിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. ഗവർണറെ ആക്രമിക്കാൻ എസ്എഫ്ഐക്ക് പൊലീസ് സഹായം നൽകി . പൈലറ്റ് വാഹനം പ്രതിഷേധക്കാർക്ക് വേണ്ടി വേഗത കുറച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം. ഭരണത്തലവന് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. മനപ്പൂർവ്വം ഉണ്ടാക്കിയ സുരക്ഷാ വീഴ്ച്ചയായിരുന്നു അത്. കേന്ദ്ര ഇടപെടലിന് വഴിയൊരുക്കരുത്. ഗവർണറുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ഇടപെടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ എസ്എഫ്ഐ ക്കാർ ഗവർണ്ണർക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിക്ഷേധിച്ചിരുന്നു . പാളയം, ജനറൽ ഹോസ്പിറ്റൽ, പേട്ട എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്. പാളയത്ത് ഗവര്‍ണറുടെ വാഹനത്തില്‍ അടിച്ച് ബഹളം വച്ചിരുന്നു. പിന്നാലെ പേട്ട പള്ളിമുക്കില്‍ വച്ച് ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി പൊലീസുകാരോട് അടക്കം ദേഷ്യപ്പെട്ടു.
തനിക്ക് മതിയായ സുരക്ഷയൊരുക്കിയില്ലെന്ന് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച ഗവർണർ, തന്നെ കായികമായി നേരിടാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തോടെയാണ് എസ്എഫ്ഐ ഗുണ്ടകൾ
ഇറങ്ങിയതെന്നും ആരോപിച്ചു.

