ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൻ്റെ വിജയക്കുതിപ്പ് തുടരുകയാണ്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ 160 റൺസിനാണ് ഇന്ത്യ നെതർലൻഡിനെ പരാജയപ്പെടുത്തിയത്. ഇന്ത്യൻ ടീമിൻ്റെ തുടർച്ചയായ ഒമ്പതാം വിജയമാണ് ഇന്ന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഭവിച്ചത്. സെമി ഫൈനലിൽ ഇന്ത്യ-ന്യൂസിലാൻഡുമായി ഏറ്റുമുട്ടും.