അച്ഛനമ്മമാരെ ബോധവൽക്കരിക്കണം: ഡെൽഹി ഹൈക്കോടതി
ന്യൂഡൽഹി:
ആൺകുഞ്ഞ് ഉണ്ടാകാത്തതിന് ഉത്തരവാദി മരുമകളല്ലെന്ന് അച്ഛനമ്മമാരെ ബോധവൽക്കരിക്കണമെന്ന് ഡൽഹി ഹൈക്കോടതി. പുരുഷന്റെ ക്രോമോസോമുകളാണ് കുഞ്ഞിന്റെ ലിംഗം നിർണ്ണയിക്കുന്നതെന്ന വസ്തുത എല്ലാവരേയും ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. സ്ത്രീധനം തുല്യതയ്ക്കും സമത്വത്തിനും വിരുദ്ധമാണ്. പെൺകുട്ടികൾ ഭർതൃവീട്ടിൽ പീഡനത്തിരയാകുന്നതു് അങ്ങേയറ്റം വേദനാജനകമാണെന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ പറഞ്ഞു. സ്ത്രീധനത്തിന്റേയും ആൺകുഞ്ഞ് പിറക്കാത്തതിന്റേയും പേരിലുള്ള പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ കേസിൽ ഭർത്താവിന് ജാമ്യം നിക്ഷേധിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം