ആദ്യ വനിതാ ഡഫേദാറായി സിജി
ആലപ്പുഴ:
സംസ്ഥാനത്തെ കലക്ടറേറ്റുകളിലെ ആദ്യ വനിതാ ഡഫേദാർ എന്ന ബഹുമതി സ്വന്തം പേരിൽ ചേർത്ത് അറയ്ക്കൽ കെ സജി. ചെത്തിയെന്ന തീരഗ്രാമത്തിൽ നിന്ന് 2000 ൽ ജി വി രാജയുടെ മികച്ച കായികതാരത്തിനുള്ള അവാർഡ് നേടിയ സിജി 24 വർഷത്തിനപ്പുറം ചരിത്രത്തിന്റെ ഭാഗമാകുന്നു. ഇനി അലപ്പുഴ കലക്ടർ അലക്സ് വർഗീസിന്റെ ഡഫേദാറായി സദാസമയവും സജിയുണ്ടാകും. തിങ്കളാഴ്ച ജോലിയിൽ പ്രവേശിച്ചു. നിലവിലെ ഡഫേദാറിന് എൽഡി ക്ലർക്കായി സ്ഥാനക്കയറ്റം ലഭിച്ചതോടെ ഒഴിവുവന്ന തസ്തികയിൽ മുൻഗണനാക്രമം അനുസരിച്ചാണ് സിജി നിയമിതയായത്. 2005 സെപ്റ്റംബർ ഏഴിന് സ്പോർട്സ് ക്വാട്ടയിൽ കലക്ടറേറ്റിൽ ഓഫീസ് അറ്റൻഡറായി ജോലിയിൽ പ്രവേശിച്ചു.ഡഫേറായി നന്നായി പ്രവർത്തിനാകുമെന്ന് സിജി ആത്മവിശ്വാസം പ്രകടിപ്പിച്ചു.