ഐ എ എസ് ഓഫീസർമാരായ എൻ.പ്രശാന്തിനും കെ.ഗോപാലകൃഷ്ണനും സസ്പെൻഷൻ

 ഐ എ എസ് ഓഫീസർമാരായ എൻ.പ്രശാന്തിനും കെ.ഗോപാലകൃഷ്ണനും സസ്പെൻഷൻ

ഐഎഎസ് ഓഫീസർമാരായ എൻ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും സസ്പെൻഷൻ. മല്ലു ഹിന്ദു ഐഎഎസ് എന്ന വാട്സപ്പ്  ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെതിരായ നടപടി. അതേസമയം, അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലുമാണ് എൻ പ്രശാന്തിനെതിരായ നടപടി. ഇരുവർക്കുമെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് നടപടി.. മൊബൈൽ ഹാക്ക് ചെയ്തെന്ന ഗോപാലകൃഷ്ണന്‍റെ വാദം ശരിയല്ലെന്നാണ് പോലീസിന്‍റെ കണ്ടെത്തലിന് പിന്നാലെയാണ് റിപ്പോർട്ട്.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിനെതിരേ നടപടിക്ക് ശുപാര്‍ശചെയ്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News