ഒരു ദിവസം ഭീമയിൽ 200 കോടി രൂപയുടെ വിൽപ്പന
തിരുവനന്തപുരം:
തിരുവനന്തപുരം ജില്ലയിൽ നിന്നുമാത്രം 200 കോടിയോളം രൂപയുടെ വ്യാപാരം നടത്തി ഭീമ ജ്വല്ലറി. മുന്നു ഷോറൂമിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 250 കിലോഗ്രാം സ്വർണവും, 400 കാരറ്റ് വജ്രവും വിറ്റഴിച്ചു. എം ജി റോഡിലെ ഷോറൂമിൽ നിന്നുതന്നെ 160 കിലോഗ്രാം സ്വർണവും, 320 കാരറ്റ് ഡയമണ്ടും വിറ്റുപോയി.നമ്മുടെ പൈതൃകത്തെ വിലമതിക്കുന്ന തോടൊപ്പം ആവേശകരമായ ഒരു ഭാവിക്കായി തങ്ങൾ തയ്യാറെടുക്കുകയാണെന്ന് ഭീമ ബ്രാൻഡ് ചെയർമാൻ ഡോ.ബി ഗോവിന്ദൻ പറഞ്ഞു.