കായിക മേള അലങ്കോലമാക്കാൻ അധ്യാപകർ ശ്രമിച്ചു :വിദ്യാഭ്യാസ മന്ത്രി

 കായിക മേള അലങ്കോലമാക്കാൻ അധ്യാപകർ ശ്രമിച്ചു :വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായിക മേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കമുണ്ടായെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.പരാതിക്കിട നൽകാത്തവിധം മികച്ച സംഘാടനമാണ് ഒളിമ്പിക് മോഡൽ കായിക മേളയിൽ ഉണ്ടായിരുന്നത്.പരാതി ഉന്നയിച്ച സ്കൂളുകാരോട് വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നതാണ്.എന്നിട്ടും സമാപന സമ്മേളനം അലങ്കോലമാക്കാൻ ചില അധ്യാപകർ മുന്നിട്ടിറങ്ങുകയായിരുന്നു.വിദ്യാഭ്യാസ വകുപ്പ് ഇത് ഗൗരവമായിട്ടെടുക്കുമെന്ന് മന്ത്രി പറഞ്ഞു.എല്ലാവർഷവും ഒളിമ്പിക് മോഡൽ കായിക മേള നടത്തുമെന്നും അദ്ദേഹം പറഞ്ഞു.സംഘാടനം കൊണ്ടും ആസൂത്രണം കൊണ്ടും മികച്ചതായിരുന്നു സംസ്ഥാന സ്കൂൾ കായിക മേള കൊച്ചി 24.പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് നവമുകുന്ദാ,കോതമംഗലം മാർ ബേസിൽ സ്കൂളുകാരോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ആ സ്കൂളിലെ അദ്ധ്യാപകർ ചെവികൊണ്ടില്ലെന്നും മന്ത്രി പരാതിപ്പെട്ടു.സാംസ്‌കാരിക പരിപാടി തടയാനും വോളന്റീയർമാരെ മർദിക്കാനും വരെ ശ്രമമുണ്ടായി.മേളയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേൽക്കുന്ന രീതിയിലായിരുന്നു ചിലരുടെ പെരുമാറ്റമെന്നും ആക്ഷേപമുണ്ട്.തങ്ങൾ ഉദ്ദേശിച്ച കാര്യം നടന്നില്ലെങ്കിൽ അതിക്രമം കാണിക്കുന്ന രീതി നന്നല്ലെന്നും മന്ത്രി പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News