കെ കവിതയെ സിബിഐ അറസറ്റ് ചെയ്തു
ന്യൂഡൽഹി:
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ ഇഡിയ്ക്കു പിന്നാലെ സിബിഐയും അറസ്റ്റ് ചെയ്തു. നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കവിതയെ ചോദ്യം ചെയ്യാൻ ഡൽഹി കോടതി സിബിഐക്ക് അനുമതി നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സിബിഐ സംഘം കവിതയെ ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച കവിതയെ കോടതിയിൽ ഹാജരാക്കി സിബിഐ റിമാൻഡിന് അപേക്ഷ നൽകിയേക്കും. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ദക്ഷിണേന്ത്യൻ ലോബിയും എഎപി നേതാക്കളും തമ്മിലുള്ള ഇടപാടുകൾക്ക് മാധ്യസ്ഥം വഹിച്ചത് കവിതയാണെന്നാണ് ഇഡി ആരോപിച്ചിരിക്കുന്നത്.