ചെട്ടികുളങ്ങര കുംഭഭരണി: 15ന് രണ്ട് താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ചു

ആലപ്പുഴ:
മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 15ന് മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്. അന്നേ ദിവസം സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിൽ അറിയിച്ചു. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തും.