ട്വന്റി20യിൽ ഇന്ത്യയ്ക്ക് ജയം

മൊഹാലി:
മൊഹാലിയിൽ നടന്ന ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ അനായസം തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 17. 3 ഓവറിൽ 6 വിക്കറ്റിന് ഇന്ത്യ ജയം നേടി. ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യമെ റണ്ണൗട്ടായി. 12 പന്തിൽ 23 റണ്ണെടുത്ത ശുഭ്മാൻ ഗില്ലും 22 പന്തിൽ 26 റണ്ണെടുത്ത തിലക് വർമ്മയും കളിക്കളത്തിൽ നിറഞ്ഞു നിന്നു .രണ്ട് വിക്കറ്റെടുത്ത സ്പിന്നർ അക്സർ പട്ടേലാണ് അഫ്ഗാനെ ചെറിയ സ്കോറിൽ ഒതുക്കിയത്.അഫ്ഗാൻ നിരയിൽ 27 പന്തിൽ 42 റണ്ണെടുത്ത മുഹമ്മദ് നബിയാണ് തിളങ്ങിയതു്. ട്വന്റി20 പരമ്പരയിലെ അടുത്ത മത്സരം 14 ന് ഇൻഡോറിൽ നടക്കും

