തമിഴ്നാട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 5 എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു; 2 പേർക്ക് പരിക്ക്

ചെന്നൈ:
തമിഴ്നാട് തിരുവള്ളൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. തിരുട്ടാണിയിൽ ഞായറാഴ്ച വൈകിട്ടോടെയാണ് അപകടം. ആന്ധ്രാ സ്വദേശികളായ കുർദാൻ, യുകേഷ്, നിതീഷ്, നിതീഷ് വർമ, രാംകോമൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചൈതന്യ, വിഷ്ണു എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചെന്നൈ എസ്ആർഎം കോളേജിലെ എഞ്ചിനീയറിങ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.