പാകിസ്ഥാനിൽ അനിശ്ചിതാവസ്ഥ
ഇസ്ലാമാബാദ്:
സംഘർഷഭരിതമായ പാക് തെരഞ്ഞപ്പിന്റെ അന്തിമഫലം പുറത്തു വരുമ്പോൾ ജയിലിൽ കഴിയുന്ന മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രിക് ഇൻസാഫ് പാർട്ടി ( പിടിഐ) മുന്നിൽ.എന്നാൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ പാകിസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നു. പിടിഐ പിന്തുണയ്ക്കുന്നവരുൾപ്പെടെ സ്വതന്ത്രർക്ക് 101 സീറ്റും, പാകിസ്ഥാൻ മുസ്ലിംലീഗ്- നവാസിന് 75 സീറ്റും,പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിക്ക് 54 സീറ്റുമാണ് ലഭിച്ചത്.ഉറുദു സംസാരിക്കുന്നവരുടെ പാർട്ടിക്ക് 17 സീറ്റും,മറ്റ് ചെറു കക്ഷികൾക്കെല്ലാംകൂടി 12 സീറ്റുകളും ലഭിച്ചിട്ടുണ്ട്.മുൻപ്രധാമന്ത്രി നവാസ് ഷെരീഫും ആസിഫ് സർദാരിയും സർക്കാരുണ്ടാക്കാൻ ശ്രമം തുടങ്ങി. പലയിടത്തും പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്.