മണിപ്പൂരിൽ വീണ്ടും സംഘർഷം

ഇംഫാൽ:
ഇന്ത്യ- മ്യാന്മാർ അതിർത്തി നഗരമായ മൊറേയിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നു വരുകയാണ്. സംഘർഷം മൂർഛിച്ചതോടെ അനേകംപേർ നഗരം വിട്ടു. മൊറേ നഗരത്തിലുണ്ടായ ആക്രമണത്തിനു പിന്നിൽ മ്യാന്മാറിൽ നിന്നുള്ള തിവ്രവാദി സംഘടനകളാണെന്ന് മുഖ്യമന്ത്രി ബിരേൻസിങ് ആരോപിച്ചു. ബുധനാഴ്ച കാണാതായ നാല് കർഷകരുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ കണ്ടെത്തി. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളോട് ചേർന്ന മലനിരകൾക്ക് സമീപം വിറക് ശേഖരിക്കാൻ പോയ മെയ്ത്തി വിഭാഗത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പട്ടതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമത്തിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

