മഴ മുന്നറിയിപ്പില്‍ മാറ്റം;മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

 മഴ മുന്നറിയിപ്പില്‍ മാറ്റം;മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയ്ക്കും മലപ്പുറത്തിനും പുറമേ പത്തനംതിട്ട ജില്ലയില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ട് ആയി മാറി. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് , കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

മണ്ണിടിച്ചില്‍ ദുരന്തം മൂലം കേരളത്തിന്റെ നോവായി മാറിയ വയനാട് മേപ്പാടിയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം കനത്ത മഴ തുടരുകയാണ്. മേപ്പാടി, മൂപ്പൈനാട്, തൊണ്ടര്‍നാട്, കോട്ടത്തറ പഞ്ചായത്തുകളില്‍ ആണ് കനത്ത മഴ. കടച്ചിക്കുന്നു, വടുവന്‍ചാല്‍ എന്നിവിടങ്ങളില്‍ 3 മണിക്കൂറിനിടെ 100mm മഴ പെയ്തുവെന്ന് സ്വകാര്യ ഏജന്‍സിയുടെ കണക്ക് സൂചിപ്പിക്കുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായ കുന്നുകളോട് ചേര്‍ന്നാണ് മഴ. മലവെള്ളപ്പാചില്‍ സാധ്യത സ്വകാര്യ ഏജന്‍സി ആയ ഹ്യും പ്രവചിക്കുന്നുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News