രഞ്ജി ട്രോഫിയിൽ കേരളത്തിന് പ്രതീക്ഷ
തിരുവനന്തപുരം:
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യജയം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും. ബംഗാളിനെതിരായ മത്സരത്തിന്റെ അവസാനദിവസം ജയിക്കാൻ വേണ്ടത് എട്ട് വിക്കറ്റ്. ബംഗാളിന് 372 റൺ. സ്കോർ കേരളം 363, 265/6 ബംഗാൾ 180, 77/2. ജയിക്കാൻ 449 റൺ വേണ്ടിയിരുന്ന ബംഗാളിന് മൂന്നാം ദിവസം കളി നിർത്തുമ്പോൾ 77 റണ്ണിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. ഓപ്പണർ അഭിമന്യു ഈശ്വരനാണ് ക്രീസിൽ.രഞ്ജോത് സിങ്ങിനെ ജലജ് സക്സേനയും,സുദീപ് കുമാറിനെ ശ്രേയസ് ഗോപാലും പുറത്താക്കി.ഒന്നാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റെടുത്ത ജലജിന്റെ നേട്ടം പത്തായി.രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ രണ്ടാമത്തെ മികച്ച ബൗളിങ് പ്രകടനം ആന്ധ്രയുമായുള്ള കളിയിലാണ്.രണ്ടാം ഇന്നിങ്സിൽ വേഗത്തിൽ റണ്ണടിക്കാനാണ് കേരളം ശ്രമിച്ചത്. രോഹൻ കുന്നുമ്മലും സച്ചിൻ ബേബിയും അർധ സെഞ്ചുറി നേടി.