ലോകം കീഴടക്കി ഗുകേഷ്, ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ ഗ്രാൻഡ്‌മാസ്‌റ്റര്‍ ഡി ഗുകേഷ്. ആവശേപ്പാരാട്ടത്തില്‍ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് കിരീടം ചൂടിയത്. ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കിരീട ജേതാവാണ് ഗുകേഷ്.
റഷ്യയുടെ ഇതിഹാസ താരം ഗാരി കാസ്പറോവ് 1985-ൽ അനറ്റോലി കാർപോവിനെ തോല്‍പ്പിച്ച് 22-ാം വയസിൽ കിരീടം ചൂടിയിരുന്നു, ഇത് തിരുത്തി കുറിച്ചാണ് ഇന്ത്യയുടെ അഭിമാന താരം ഡി ഗുകേഷ് പുതിയ നേട്ടം കൊയ്‌തത്.
വെറും 18 വയസ് മാത്രമാണ് ഗുകേഷിന്‍റെ പ്രായം. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ലോകചാമ്പ്യനാണ് ഗുകേഷ്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസില്‍ ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ് എന്ന പ്രത്യേകതയുമുണ്ട്.