വാല്മീകി പുരസ്കാരം ചിത്രയ്ക്ക്

തൃശൂർ:
സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാല്മീകി പുരസ്കാരം കെ എസ് ചിത്രയ്ക്കും, രാമസംഗീത പുരസ്കാരം ഡോ.എൻ ജെ നന്ദിനിയ്ക്കും ലഭിയ്ക്കും. യഥാക്രമം 25,000രൂപയും 10,000 രൂപയും ഉപഹാരവുമാണ് പുരസ്ക്കാരം.ആഗസ്റ്റ് 12ന് തൃശൂർ റീജിയണൽ തീയറ്ററിൽ നടക്കുന്ന രാമായണ ഫെസ്റ്റിൽ പുരസ്ക്കാരം സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ കെ കിട്ടുനായർ, ജി രാമനാഥൻ, ടി സി സേതുമാധവൻ, തിരൂർ രവീന്ദ്രൻ, ശ്രീകുമാർ ആമ്പല്ലൂർ എന്നിവർ പങ്കെടുത്തു.