വിനോദ സഞ്ചാരത്തിന് പ്രത്യേക ബോട്ടുകൾ
തിരുവനന്തപുരം:
ഉൾനാടൻ ടൂറിസം പദ്ധതിക്ക് കരുത്ത് പകരാൻ ജലഗതാഗത വകുപ്പ് വ്യത്യസ്ഥ ബോട്ടുകൾ നിർമ്മിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ചെറിയ തുരുത്ത്, ഇടുങ്ങിയ കനാൽ എന്നിവയുമായി ബന്ധപ്പെട്ട് ടൂറിസം യാത്ര ചെയ്യാവുന്ന ശീതീകരിച്ച സോളാർ ബോട്ടുകളാണ് നിർമ്മിക്കുന്നത്. വിനോദ സഞ്ചാരത്തിനും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന അഞ്ച് ഡിങ്കി ബോട്ട് പൂർത്തിയായി. മുഴുവൻ സർക്കാർ ബോട്ടും സോളാറാക്കി മാറ്റുന്ന പ്രവൃത്തികളുടെ 50 ശതമാനം പൂർത്തിയായതായും മന്ത്രി പറഞ്ഞു.