വർക്കല, ആലപ്പുഴ 2023ലെ ശുചിത്വ നഗരം
ന്യൂഡൽഹി:
കേന്ദ്ര നഗരവികസന മന്ത്രാലത്തിന്റെ 2023 ലെ സ്വച്ഛ് സർവേക്ഷൺ (ക്ലീൻ സിറ്റി) പുരസ്കാരം വർക്കല, ആലപ്പുഴ നഗരസഭകൾക്ക് ലഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സാന്നിദ്ധ്യത്തിൽ വ്യാഴാഴ്ച ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വച്ച് പുരസ്കാരം സമ്മാനിച്ചു. ഒരു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള വിഭാഗത്തിൽ ആലപ്പുഴ നഗരസഭയും, ഒരു ലക്ഷത്തിന് താഴെ ജനസംഖ്യയുള്ള വിഭാഗത്തിൽ വർക്കല നഗരസഭയും പുരസ്കാരത്തിന് അർഹത നേടി. ശുചീകരണം, മാലിന്യ ശേഖരണം, തരം തിരിക്കൽ, സംസ്കരണം തുടങ്ങിയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പുരസ്കാരം നിർണ്ണയിച്ചതു്. കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ്ങ് പുരി, സഹമന്ത്രി കൗശൽ കിഷോർ എന്നിവരും സന്നിഹിതരായിരുന്നു.ആലപ്പുഴ നഗരസഭ ചെയർപേഴ്സൻ കെകെ ജയമ്മ, വർക്കല നഗരസഭ ചെയർമാൻ കെഎം ലാൽജി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.