സംസ്ഥാന മീറ്റിൽ പാലക്കാട് മുന്നിൽ
തേഞ്ഞിപ്പലം:
സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തിൽ നാല് മീറ്റ് റെക്കോഡുകളുമായി പാലക്കാട് മുന്നിൽ. 36 ഇനങ്ങൾ പൂർത്തിയായപ്പോൾ 157 പോയിന്റുമായാണ് പാലക്കാട് മുന്നിട്ടു നിൽക്കുന്നത്. 113 പോയിന്റോടെ എറണാകുളം രണ്ടാമതെത്തി. അണ്ടർ 20 ആൺകുട്ടികളുടെ 400 മീറ്ററിൽ തിരുവനന്തപുരത്തിന്റെ അർജുൻ പ്രദീപ്(47.45 സെ. മീറ്റർ), അണ്ടർ 20 പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ അഖില രാജു (46.52), ആൺകുട്ടികളുടെ അങ്ങർ 18 ൽ 110 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ കെ കിരൺ (13.80), 4×400 മിക്സഡ് റിലേയിൽ കോട്ടയം ടീം (3:42. 88) എന്നിവർ മീറ്റ് റെക്കോഡുകൾ സ്ഥാപിച്ചു. മൂന്നാം ദിനമായ ഇന്ന് 100 മീറ്റർ ഉൾപ്പെടെ 31ഫൈനൽ നടക്കും. മീറ്റ് നാളെ സമാപിക്കും.