സാക്ഷരതാനിരക്ക് 96.2 ശതമാനം
തിരുവനന്തപുരം:
സംസ്ഥാനത്തെ സാക്ഷരതാനിരക്ക് ഉയർത്താൻ സാക്ഷരതാമിഷൻ വഴി സാധിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ 2020ലെ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ സാക്ഷരതാനിരക്ക് 96.2 ശതമാനമാണ്. സാക്ഷരതാ മിഷന്റെ പ്രവർത്തനത്തിന്റെ ഫലമായി വയനാട് ആദിവാസി മേഖലയിൽ 20,260 പേരെയും, അട്ടപ്പാടി ആദിവാസി മേഖലയിൽ 3,670 പേരെയും, പട്ടികജാതി – പട്ടികവർഗ വിഭാഗക്കാരെയും സാക്ഷരരാക്കാനായി.കേരളത്തിലെ ജയിലുകളിലുള്ള നിരക്ഷരരായ അന്തേവാസികളെ ‘ജയിൽജ്യോതി’ പദ്ധതിയിലൂടെ സാക്ഷരരാക്കാനും തുടർവിദ്യാഭ്യാസം നൽകാനും കഴിഞ്ഞു വെന്നും മന്ത്രി പറഞ്ഞു.