ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു. സഖ്യകക്ഷിയായ ജെജെപിയുമായി നിലനില്‍ക്കുന്ന സീറ്റ് വിഭജന തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയെ കണ്ട് ഖട്ടര്‍ രാജിക്കത്ത് നല്‍കിയത്. ബിജെപിയുടെ നയാബ് സൈനിയോ സഞ്ജയ് ഭാട്ടിയയോ അടുത്ത മുഖ്യമന്ത്രി ആകാനുള്ള സാധ്യതാ പട്ടികയില്‍ മുൻനിരയിലുള്ളതെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
ബിജെപി നിയമസഭാ കക്ഷിയോഗം ചണ്ഡീഗഡിൽ നടത്താനിരിക്കെ, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല ഡൽഹിയിൽ ജനനായക് ജനതാ പാർട്ടിയുടെ യോഗം നടത്തി. ജെജെപിയുടെ ഏതാനും എംഎൽഎമാർ ചൗട്ടാലയുടെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ഭാരതീയ ജനതാ പാർട്ടിയുമായി സമ്പർക്കം പുലർത്തുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. കുറഞ്ഞത് നാല് ജെജെപി എംഎൽഎമാരെങ്കിലും ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.