2024 ഏറ്റവും ചൂടേറിയ വർഷം
ബാകു:
2024 ലോകത്തിലെ ഏറ്റവും ചൂടുകൂടിയ വർഷമായി മാറുമെന്ന് യു എൻ ലോക കാലാവസ്ഥാ സംഘടന (ഡബ്ള്യുഎംഒ). ജനുവരി മുതൽ സെപ്തംബർ വരെ ആഗോള ശരാശരി താപനില 19-ാം നൂറ്റാണ്ടിന്റെ അവസാനത്തേക്കാൾ 1.54 ഡിഗ്രി സെൽഷ്യസ് കൂടുതലായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥ വ്യതിയാന ഉച്ചകോടി (സിഒപി- 29) തിങ്കൾ മുതൽ 22 വരെ അസർബൈജാന്റെ തലസ്ഥാനമായ ബാകുവിൽ നടക്കുകയാണ്.ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിൽ അധികരിക്കാതെ പരിമിതപ്പെടുത്തുക എന്ന പൊതുലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് സമ്മേളനം ചേരുന്നത്. ബാകുവിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ ത്യൂൻബർഗ് അറിയിച്ചു.