2034ലെ ഫുട്ബോൾ ലോകകപ്പ് സൗദിയിൽ

 2034ലെ ഫുട്ബോൾ ലോകകപ്പ് സൗദിയിൽ

സൂറിച്ച്:

        2034 ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ പ്രഖ്യാപിച്ചു. മൂന്നാം തവണയാണ് ഏഷ്യാ വൻകര ആതിഥേയരാകുന്നത്. 2022 ൽ ഖത്തർ വേദിയായിരുന്നു. 2002 ൽ ജപ്പാനും, ദക്ഷിണ കൊറിയയും സംയുക്ത ആതിഥേയരായി. അടുത്ത ലോകകപ്പ് 2026 ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ്. 48 ടീമുകൾ ആദ്യമായി അണിനിരക്കുന്നുവെന്ന സവിശേഷതയുമുണ്ട്. 2030ലെ ലോകകപ്പ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ രാജ്യങ്ങൾക്ക് നൽകി. ലോകകപ്പ് ശതാബ്ദിയുടെ ഭാഗമായി ആദ്യ വേദിയായ ഉറുഗ്വേയിലും, അർജന്റീനയിലും, പരാഗ്വേയിലും ഓരോ മത്സരമുണ്ടാകും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News