കോഴഞ്ചേരിയിൽ ഗതാഗത നിയന്ത്രണം
കോഴഞ്ചേരി ∙ ടികെ റോഡിൽ ബസ് സ്റ്റാന്റ് മുതൽ തെക്കേമല വരെയും വൺവേ റോഡിലും റോഡരികു സംരക്ഷണ പ്രവർത്തിയും ബിസി ടാറിങും നടക്കുന്നതിനാൽ ഇന്ന് രാവിലെ മുതൽ 2 റോഡുകളിലും ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അറിയിച്ചു.
വൈദ്യുതി മുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ അഞ്ചിലവ് പാർക്ക്, കുന്നിരിക്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചെസ് സിലക്‌ഷൻ ടൂർണമെന്റ്
പത്തനംതിട്ട ∙ ജില്ലാ ചെസ് അസോസിയേഷന്റെ വുമൺ ചെസ് സിലക്‌ഷൻ ടൂർണമെന്റ് 15നും അണ്ടർ 9 ഓപ്പൺ ആൻഡ് ഗേൾസ് ചെസ് സിലക്‌ഷൻ ടൂർണമെന്റ് 16നും രാവിലെ 9.30ന് അടൂർ അമറ്റ് കോളജിൽ നടത്തും. നാളെ രാത്രി 8ന് മുൻപ് റജിസ്റ്റർ ചെയ്യണം. 9847401333