പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് തുടക്കമായി

 പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് തുടക്കമായി

തിരുവനന്തപുരം:

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ പൈങ്കുനി മഹോത്സവത്തിന് തുടക്കം.പത്ത് ദിവസം നീണ്ടു നിൽക്കുന്നതാണ് പൈങ്കുനി ഉത്സവം. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ഗോവിന്ദൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പ്രദീപ് നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ സതീശൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ സജി നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പത്മനാഭൻ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ഇന്ന് രാവിലെ 8:45നും 9:30നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ കൊടിയേറ്റ് നടന്നു. ഏപ്രിൽ 19ന് വലിയ കാണിക്ക നടക്കും. 20നാണ് പള്ളിവേട്ട. 21ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന തിരു ആറാട്ടോട് കൂടി ഉത്സവം സമാപിക്കും.
ഉത്സവദിവസങ്ങളിൽ വൈകുന്നേരം 4:30നും രാത്രി 8:30നും ഉത്സവശീവേലി ഉണ്ടായിരിക്കും. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ വാർഷിക ഉത്സവങ്ങളിൽ ആദ്യത്തേതാണ് പൈങ്കുനി ഉത്സവം .മീനമാസത്തിലെ രോഹിണി നാളിൽ കൊടിയേറ്റോടു കൂടി തുടങ്ങി പത്താം ദിവസമായ അത്തം നാളിൽ ആറാട്ടോടുകൂടി അവസാനിക്കുന്ന ഉത്സവമാണ് പൈങ്കുനി ഉത്സവം.

. .

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News