അഷ്ടമുടി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിനായി നിർമ്മിച്ച പുതിയ ബഹുനില കെട്ടിടം മന്ത്രി വി.ശിവൻകുട്ടി നാടിന് സമർപ്പിച്ചു

അഞ്ചാലുംമൂട് :

അഷ്ടമുടി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കൊല്ലം എംഎൽഎ എം. മുകേഷ് അധ്യക്ഷനായി. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഷിബു ജോസഫ് സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജ്യോതീന്ദ്രനാഥ് സി.എസ്. പദ്ധതി വിശദീകരിച്ചു.

ചടങ്ങിൽ മുൻകാല അധ്യാപകരെയും പ്രധാനാധ്യാപകരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, ജില്ലാ പഞ്ചായത്തംഗം ബി. ജയന്തി, തൃക്കരുവ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ ആർ. രതീഷ് തുടങ്ങിയവർക്കൊപ്പം രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും പങ്കെടുത്തില്ല. തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുലഭ ഉൾപ്പെടെ തൃക്കരുവ ഗ്രാമ പഞ്ചായത്ത് ഭരണസമിതി പരിപാടിയിൽ നിന്ന് വിട്ടുനിന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News