ഉത്തരാഖണ്ഡിലും വന്‍ ഭൂകമ്പത്തിന് സാധ്യത ,ജാഗ്രതാ നിര്‍ദേശം
ഡെറാഡൂൺ:
ഈ ആഴ്ച ടിബറ്റിലുണ്ടായ വന്‍ ഭൂചലനം ഇന്ത്യയെ അടക്കം ഞെട്ടിച്ച വാര്‍ത്തയാണ്. റിക്ടര്‍ സ്കേലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ടിബറ്റില്‍ ഉണ്ടായത്. നൂറിലധികം പേരുടെ മരണത്തിനും ഭൂചലനം കാരണമായി.
ടിബറ്റിന് പിന്നാലെ ഇന്ത്യയിലെ ഉത്തരാഖണ്ഡിലും ഒരു വലിയ ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യതയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. എന്നാല്‍ ഭൂകമ്പം ഏത് സമയത്ത് സംഭവിക്കുമെന്നോ ഏത് പ്രദേശത്തായിരിക്കുമെന്നോ പ്രവചിക്കാൻ വിദഗ്ധര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇന്ത്യൻ, യുറേഷ്യൻ പ്ലേറ്റുകൾ തമ്മിലുള്ള കൂട്ടിയിടി മൂലം ഉത്തരാഖണ്ഡ് ഉൾപ്പെടുന്ന ഹിമാലയൻ പ്രദേശം ഭൂകമ്പ സാധ്യതയുള്ളതാണെന്ന് വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിലെ ജിയോളജിസ്റ്റ് നരേഷ് കുമാർ പറയുന്നു. ഇന്ത്യൻ പ്ലേറ്റ് പതുക്കെ വടക്കോട്ട് നീങ്ങുന്നത് ഊർജ്ജം വർധിക്കാൻ കാരണമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിമാലയൻ മേഖലയിലെ ഭൂകമ്പങ്ങളിൽ ഭൂരിഭാഗവും ഇന്ത്യൻ, യുറേഷ്യൻ പ്ലേറ്റുകൾ തമ്മിലുള്ള കൂട്ടിയിടി മൂലമാണെന്ന് കുമാർ പറഞ്ഞു. ഭൂമിക്കടിയിൽ നിലനിൽക്കുന്ന പാറ, ഊർജ്ജത്തിന്റെ മർദ്ദം നേരിടാൻ കഴിയാതെ വരുമ്പോഴാണ് അത് പൊട്ടി ഊർജ്ജം പുറത്തുവിടുകയും ഭൂകമ്പത്തിന് കാരണമാവുകയും ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.