കാണാതായ 32 പേരെ മരിച്ചതായി കണക്കാക്കി
കൽപ്പറ്റ:
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കി സബ് കളക്ടർ മിസാൽ സാഗർ ഭരത് ഉത്തരവിറക്കി. ദുരന്തത്തിനു ശേഷം കാണാമറയത്തുള്ള 32 പേരെയാണ് മരിച്ചതായി കണക്കാക്കിയത്. തിരച്ചിലിൽ ലഭിച്ച മൃതശരീരങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചിട്ടും ഇവരെ തിരിച്ചറിയാൻ സാധിച്ചില്ല.കണ്ടെത്താനോ മരിച്ചതായി സ്ഥിരീകരിക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് കാണാതായവരെയും മരിച്ചവരായി കണക്കാക്കി ഉത്തരവിറക്കിയതു്. മരിച്ചവരുടെ ആശ്രിതർക്ക് എട്ട് ലക്ഷംരൂപ സഹായം നൽകാൻ സർക്കാർ തീരുമാനമെടുത്തിരുന്നു.