കാർഷിക കോളേജിൽ കെ അഗ്ടെക് ലോഞ്ച്പാഡ
തിരുവനന്തപുരം :
കാർഷിക കോളേജിൽ കെ അഗ്ടെക് ലോഞ്ച്പാഡ്തിരുവനന്തപുരം: വെള്ളായണി കാർഷികസർവകലാശാല കെ അഗ്ടെക് ലോഞ്ച്പാഡ് എന്ന പേരിൽ കാർഷിക ഭക്ഷ്യ അനുബന്ധ വ്യവസായ ഇൻകുബേറ്റർ സ്ഥാപിക്കുമെന്ന് മന്ത്രി പി പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് 15 കോടി രൂപ ചെലവിട്ടുള്ള പദ്ധതി ഒരു സർവകലാശാല ഗ്രാന്റായി നേടിയെടുക്കുന്നത്. നബാർഡ്,ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് ഇൻ കുബേറ്റർ ആരംഭിക്കുന്നതു്. കോളേജിൽ നടക്കുന്ന ചടങ്ങിൽ 14ന് പകൽ 11ന് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. കാർഷിക സർവകലാശാലയുടെ കീഴിൽ സെക്ഷൻ 8 കമ്പനിയായി രജിസ്റ്റർ ചെയ്യുന്ന ഇൻകുബേറ്റർ പദ്ധതിക്കായി പ്രത്യേക ഭരണ സംവിധാനമുണ്ടാകും. കാർഷിക കോളേജ് ഡീൻ ഡോ. റോയ് സ്റ്റീഫന്റേയും,കാർഷിക വിജ്ഞാന വിഭാഗം മേധാവി ഡോ. അലൻ തോമസിന്റേയും നേതൃത്വത്തിൽ പദ്ധതി നടപ്പാക്കും.