ഡൽഹിയിൽ അതി ശൈത്യം
ന്യൂഡൽഹി:
തലസ്ഥാനമായ ഡെൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. ഡൽഹിയിൽ പകൽസമയത്തെ ഉയർന്ന താപനില 17 ഡിഗ്രിയിലേക്ക് താഴ്ന്നു. കുറഞ്ഞ താപനില ഏഴു ഡിഗ്രിയാണ്. ശനിയാഴ്ച വൈകിട്ട് മഴ പെയ്തതോടെ തണുപ്പ് കടുത്തു. കടുത്ത മൂടൽമഞ്ഞ് റെയിൽ – റോഡ് – വിമാന ഗതാഗതത്തെ ബാധിച്ചു. ശൈത്യം കനത്തതോടെ കാലാവസ്ഥ വകുപ്പ് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഡൽഹി വിമാനത്താവളത്തിൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരിധി കുറഞ്ഞതോടെ 220 വിമാനങ്ങൾ വൈകി. വാരണാസി, ലഖ്നൗ,ആഗ്ര, പട്ന, ബറെയ്ലി എന്നീ വിമാനത്താവളങ്ങളിലും ദൃശ്യപരിധി പൂജ്യത്തിലേക്ക് താഴ്ന്നു.ഉത്തരേന്ത്യയിൽ നിരവധി ട്രെയിനുകളും വൈകിയാണ് ഓടുന്നത്.