ദേശീയ ഗെയിംസ് ഡെറാഡൂണിൽ
കൊച്ചി:
ഉത്തരാഖണ്ഡിൽ 28 ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിന്റെ പ്രധാനകേന്ദ്രം തലസ്ഥാനമായ ഡെറാഡൂണായിരിക്കും.അത്‌ലറ്റിക്സ് അടക്കം 17 ഇനങ്ങളാണ് ഇവിടെ നടക്കുക. രാജീവ് ഗാന്ധി സ്റ്റേഡിയമാണ് പ്രധാനവേദി. 10,000 കായികതാരങ്ങളാണ് അണിനിരക്കുക. സംസ്ഥാനത്ത് ആദ്യമായെത്തുന്ന ഗെയിംസിനായി വിപുലമായ തയ്യാറെടുപ്പാണ്. തേജസ്വിനി എന്നു പേരിട്ട ദീപശിഖാ പ്രയാണം ഹൽദ്വാനിയിൽ നിന്നാരംഭിച്ചു. 13ജില്ലകൾ പിന്നിട്ട് 25ന് ഡെറാഡൂണിലെത്തും. 12 നഗരങ്ങളിലായാണ് 36 ഇനങ്ങൾ അരങ്ങേറുക. ഹൽദ്വാനിയിൽ ഏഴ് ഇനങ്ങളുണ്ട്. രുദ്രാ പുരും,ഋഷികേശും അഞ്ച് ഇനങ്ങൾക്ക് വേദിയാകും. ഹരിദ്വാറിൽ മൂന്ന് ഇനങ്ങളുണ്ട്. മെഡലുകളും ജഴ്സിയും ഉപയോഗ ശൂന്യമായ ഇക്ട്രോണിക്, പ്ലാസ്റ്റിക്ക് വസ്തുക്കളിൽ നിന്നാകും നിർമ്മിക്കുക.ഉത്തരാഖണ്ഡിന്റെ സംസ്ഥാന പക്ഷിയായ മൊണാ ലാണ് ഭാഗ്യചിഹ്നം. ഗെയിംസ്നടക്കുന്ന സമയത്ത് താപനില ശരാശരി 10ഡിഗ്രി വരെ താഴാനിടയുണ്ട്.