പെട്രോൾ പമ്പുകൾ നാളെ ഉച്ചവരെ അടച്ചിടും
കോഴിക്കോട്:
സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ തിങ്കളാഴ്ച രാവിലെ ആറു മുതൽ പകൽ 12 വരെ അടച്ചിടും. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സിന്റെ നേതൃത്വത്തിലാണ് പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നതു്. കോഴിക്കോട് എലത്തൂർ എച്ച്പി ഡിപ്പോയിൽ ചർച്ചക്കെത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കൈയ്യേറ്റം ചെയ്തെന്നാരോപിച്ചാണ് സമരം. കോഴിക്കോട്ടെ പമ്പുകൾ ശനിയാഴ്ച വൈകിട്ട് നാലു മുതൽ ആറു വരെ അടച്ചിട്ടു. പെട്രോൾ പമ്പിൽ ഇന്ധനമെത്തിക്കുന്ന ടാങ്കർ ഡ്രൈവർമാർക്ക് ചായ പൈസ എന്ന പേരിൽ 300 രൂപ ഡീലർമാർ നൽകാറുണ്ട്. ഈ തുക കൂട്ടണമെന്നാവശ്യപ്പെട്ടതാണ് തർക്കത്തിലേക്ക് നീ ണ്ടത്.