ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർക്ക് വ്യാജ ആധാർ ഉണ്ടാക്കാൻ സഹായിച്ചത് എഎപി:എഎപി
അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് (എഎപി) നേരെ പുതിയ ആക്രമണം അഴിച്ചുവിട്ട് ബിജെപി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ വോട്ടർ കാർഡുകൾ ഉണ്ടാക്കി അവർക്ക് പിന്തുണ നൽകുന്നതായി ആരോപിച്ചു.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ രണ്ട് എഎപി എംഎൽഎമാരായ മൊഹീന്ദർ ഗോയലും ജയ് ഭഗവാൻ ഉപ്‌കറും പങ്കുണ്ടെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
“എന്തുകൊണ്ടാണ് ആം ആദ്മി പാർട്ടി നേതാക്കൾ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ മൗനം പാലിക്കുന്നത്? വ്യാജ വോട്ടർ കാർഡുകൾ ഉണ്ടാക്കി നമ്മുടെ രാജ്യത്തിൻ്റെ ജനാധിപത്യ ഘടനയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്ന നുഴഞ്ഞുകയറ്റക്കാർ ആരാണ്? ആം ആദ്മി പാർട്ടി എംഎൽഎമാർ എന്തുകൊണ്ട് അന്വേഷണ ഏജൻസികളുമായി ഏകോപിപ്പിക്കുന്നില്ല? ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് പിന്തുണയായി ആദ്മി പാർട്ടി നിലകൊള്ളുന്നു,” ഇറാനി പറഞ്ഞു.