വന്യജീവികൾക്ക് ജലവും ഭക്ഷണവും ഉറപ്പാക്കും
തിരുവനന്തപുരം:
വേനൽക്കാലത്ത് വന്യമൃഗങ്ങൾക്ക് ജലവും ഭക്ഷണവും ഉറപ്പാക്കാൻ മിഷൻ ഫുഡ്, ഫോഡർ ആന്റ് വാട്ടർ പദ്ധതി ആരംഭിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ. കുളങ്ങളും ജല സംഭരണികളും പ്രവർത്തനക്ഷമമാക്കും. കാട്ടിലെ അധിനിവേശ കളസസ്യങ്ങൾ നശിപ്പിച്ചും ഫലവൃക്ഷങ്ങൾ വ്യാപിപ്പിച്ചും വന്യമൃഗങ്ങളെ വനാന്തരത്തിൽത്തന്നെ നിർത്തുകയാണ് ലക്ഷ്യം. നിലവിൽ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ 2020 മുതൽ 2025 ജനുവരി വരെ അഞ്ചു പേർ മരിച്ചു. ഓരോ വർഷവും ഒരു മരണം. വന്യജീവി ആക്രമണങ്ങൾ സ്ഥിരമാകുന്നതിനാൽ ഇരയാകുന്നവർക്കുള്ള ധനസഹായം പരിഷ്കരിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.