റെയിൽവേ ഐസോലേറ്റഡ് കാറ്റഗറിയിൽ 312 ഒഴിവ്
ഐസോലേറ്റഡ് കാറ്റഗറിയിൽ ഒഴിവുള്ള 312 തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ചീഫ് ലോ അസിസ്റ്റന്റ് 22,പബ്ളിക് പ്രോസിക്യൂട്ടർ 07, ജൂനിയർ ട്രാൻസിലേറ്റർ (ഹിന്ദി) 202, സീനിയർ പബ്ളിസിറ്റി ഇൻസ്പെക്ടർ 15, സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ 24, തുടങ്ങിയ നിരവധി ഒഴിവുകളുണ്ട്. പ്രായപരിധി 18 - 45 വയസ്.അപേക്ഷാ ഫീസ് 500 രൂപ. ആർആർബിയുടെ ഔദ്യോഗിക വെബ് സൈറ്റായ www.rrbapply.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം.
