നടൻ ദേവൻ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ്

തിരുവനന്തപുരം :
ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനായി നടൻ ദേവൻ നിയമിതനായി.ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരള പീപ്പിൾസ് പാർട്ടി എന്ന രാഷ്ട്രീയ പാർട്ടിയ്ക്ക് രൂപം നൽകി പൊതുപ്രവർത്തനത്തിലേയ്ക്ക് ഇറങ്ങിയ ദേവൻ അടുത്തിടെ തന്റെ പാർട്ടിയെ ബി ജെ പി യിൽ ലയിപ്പിച്ചിരുന്നു. 2004 ലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചത്. അതേവർഷം നടന്ന വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. കെ സുരേന്ദ്രൻ നയിച്ച വിജയ് യാത്ര യുടെ സമാപന സമ്മേളനവേദിയിൽ അമിത് ഷായാണ് ദേവനെയും പാർട്ടിയെയും ബി ജെ പി യിലേയ്ക്ക് സ്വീകരിച്ചത്.

