രാജസ്ഥാനിൽ ഭജൻലാൽ ശർമ മുഖ്യമന്ത്രി

ജയ്‌പൂർ:
ആർഎസ്എസ് ചിന്തകനും സംഗനീർ എംഎൽഎ യുമായ ഭജൻലാൽ ശർമ (56) രാജസ്ഥാന്റെ മുഖ്യമന്ത്രിയാകും. വസുന്ധരരാജെ സിന്ധ്യയേയും ദിയാകുമാരിയേയും പിന്തള്ളിയാണ് ശർമയെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചതു്. ജയ്പൂർ രാജകുടുംബാംഗം ദിയാകുമാരിയും പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള പ്രേംചന്ദ് ഭൈരവയും ഉപമുഖ്യമന്ത്രിമാരാകും. 115 എംഎൽഎ മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിമാരേയും തെരഞ്ഞെടുത്തതു്.ഇതോടെ ഛത്തീസ്ഗഢിലും, മധ്യപ്രദേശിലും, രാജസ്ഥാനിലും പുതുമുഖ മുഖ്യമന്ത്രിമാർ ഭരണം നിർവഹിക്കും.

