സസ്പെൻഷനിലായിരുന്ന ഐ ജി പി.വിജയനെ സർവീസിൽ തിരിച്ചെടുത്തു

 സസ്പെൻഷനിലായിരുന്ന ഐ ജി പി.വിജയനെ സർവീസിൽ തിരിച്ചെടുത്തു

ഐജി പി വിജയന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി സര്‍വ്വീസില്‍ തിരിച്ചെടുത്തെങ്കിലും പി വിജയനെതിരായ വകുപ്പുതല അന്വേഷണം തുടരും. ഇതു സംബന്ധിച്ച മുഖ്യമന്ത്രി ഉത്തരവിറക്കി. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരം ചോർത്തിയെന്നാരോപിച്ചാണ് പി വിജയനെ സസ്പെൻഡ് ചെയ്തത്.
എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ വാർത്താ ചാനലിന് ചോർത്തിയെന്നായിരുന്നു ഐജിക്കെതിരായ ആരോപണം. കഴിഞ്ഞ മേയ് 18 നാണ് സസ്പെൻഡ് ചെയ്തത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
വിജയനോട് വിശദീകരണം പോലും ചോദിക്കാതെയായിരുന്നു ഈ നടപടി. കഴിഞ്ഞ അഞ്ചുമാസമായി അദ്ദേഹത്തെ ചുമതലകളില്‍ നിന്നും മാറ്റനിര്‍ത്തിയിരിക്കുകയാണ്. ഇതിനിടെ സസ്പെന്‍ഷന് അടിസ്ഥാനമായ കാരണങ്ങള്‍ കളവാണെന്ന് ചൂണ്ടിക്കാണിച്ച് വിജയന്‍ സര്‍ക്കാരിന് മറുപടി നല്‍കിയിരുന്നു .

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News