ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിൽ സമീപിക്കുമെന്ന് ഹർജിക്കാരൻ ആർ.എസ്. ശശികുമാർ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ഹർജി തള്ളിയ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിൽ സമീപിക്കുമെന്ന് ഹർജിക്കാരൻ ആർഎസ് ശശികുമാർ. വന്നത് പ്രതീക്ഷിച്ച വിധിയെന്നും ലോകായുക്ത മുട്ടിലിഴയുകയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിവിഷൻ ബെഞ്ചിൽ നിന്ന് വിധി കിട്ടിയില്ലെങ്കിൽ സുപ്രിംകോടതിയെ സമീപിക്കുമെന്നും ആർഎസ് ശശികുമാർ പറയുന്നു.
അപേക്ഷ പോലും എഴുതി വാങ്ങാതെയാണ് പണം കൊടുത്തിരിക്കുന്നതെന്നും ഇത്തരത്തിൽ പണം കൊടുക്കാൻ സർക്കാരിന് കഴിയില്ലെന്നും ശശി കുമാർ പറഞ്ഞു.
എന്തിനാണ് ഇങ്ങനെയൊരു വെള്ളാനയെന്നും ലോകായുക്ത വേണ്ടയെന്ന വെക്കുകയാണേൽ കോടി കണക്കിന് രൂപ ഖജനാവിന് മുതൽക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വിധിയിൽ അതിശയപ്പെടുന്നില്ലെന്നും യാതൊരുവിധത്തിലുള്ള എത്തിക്സും ഇല്ലാത്തവരാണ് ലോകായുക്തയിൽ ഉള്ളത് എന്നും ഹർജിക്കാരൻ ആർഎസ് ശശികുമാർ പ്രതികരിച്ചു.