നവ കേരള സദസ്സ് , ഇനി മൂന്ന് ദിവസം കോട്ടയത്ത് .

കോട്ടയം :
പൂഞ്ഞാർ ,കാഞ്ഞിരപ്പള്ളി, പാല, എന്നീ മണ്ഡലങ്ങളിലെ നവകേരള സദസ്സിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രി കോട്ടയത്ത് എത്തി . മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി ഉൾപ്പെടെ നാട്ടകം ഗസ്ററ്ഹൗസിലാണ് താമസിക്കുന്നത്. മന്ത്രിമാർ ഹോട്ടലുകളിലും..
രാവിലെ ഒൻപത് മണിക്ക് പ്രഭാത യോഗം.
ഈരയിക്കടവ്, നാട്ടകം ,ടൌൺ എന്നിവിടങ്ങളിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് .ഇന്നത്തെ ആദ്യ സദസ്സ് ഏറ്റുമാനൂർ ഗവ. സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഉച്ച ഭക്ഷണം ഏറ്റുമാനൂരിലാണ് ഒരുക്കിയിരിക്കുന്നത് . ഉച്ച കഴിഞ്ഞ് രണ്ടിന് പാമ്പാടി കമ്മൂണിറ്റി ഹാൾ ഗ്രൗണ്ടിലും നാലിന് ചങ്ങനാശേരി എസ് ബി കോളേജ് ഗ്രൗണ്ടിലും ആറിന് കോട്ടയം തിരുനക്കര പ്രൈവറ് ബസ് സ്റ്റാൻഡ് മൈതാനത്തും നവകേരള സദസ്സ് നടക്കും .
ജിജോ മൂഴയിൽ ,
കോട്ടയം ലേഖകൻ .

