തിരുവനന്തപുരത്ത് നിപ ബാധയെന്ന് സംശയം; ഡെൻ്റൽ കോളേജ് വിദ്യാർഥി നിരീക്ഷണത്തിൽ. കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിൽ ജാഗ്രതാ നിര്‍ദേശം.

തിരുവനന്തപുരത്തും നിപ ആശങ്ക തുടരുകയാണ്.
തിരുവനന്തപുരത്തും നിപ ഭീതി. പനി ബാധിച്ച മെഡിക്കൽ വിദ്യാർഥിയെ പ്രത്യേക വാർഡിലേക്ക് മാറ്റി. വവ്വാൽ കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നു എന്ന് വിദ്യാർഥി വെളിപ്പെടുത്തിയിരുന്നു. വിദ്യാർത്ഥിയുടെ സ്രവങ്ങൾ ശേഖരിച്ച് പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച്ച രാവിലെയാണ് കടുത്ത പനിയോടെ വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ എത്തിയത്. വവ്വാൽ കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞതോടെ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ നിരീക്ഷണത്തിലാക്കി.
കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചതോടെ സമീപ ജില്ലകളിൽ അതീവ ജാഗ്രതാ. കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. തിരുവനന്തപുരത്തും നിപ ആശങ്ക തുടരുകയാണ്.