ഗൾഫിൽ നിന്നും കേരളത്തിലേയ്ക്ക് യാത്രാകപ്പൽ ടെൻഡർ ക്ഷണിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

 ഗൾഫിൽ നിന്നും കേരളത്തിലേയ്ക്ക് യാത്രാകപ്പൽ ടെൻഡർ ക്ഷണിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം :

കേരളത്തിലേയ്ക്ക് ഗൾഫ് നാടുകളിൽ നിന്നും യാത്രാ കപ്പലെന്ന പ്രവാസികളുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കാൻ പോകുന്നു.ഇതിന്റെ മുന്നോടിയായി യു എ ഇ -കേരള സെക്റ്ററിൽ കപ്പൽ സർവ്വീസ് നടത്തുവാൻ തയ്യാറുള്ളവരെ കണ്ടെത്താൻ നോർക്കയും കേരള മാരിടൈം ബോർഡുമായി സഹകരിച്ച് ഉടൻ ടെൻഡർ വിളിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.കഴിഞ്ഞ മാസം ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവാളിനു നിവേദനം നൽകിയിരുന്നു.ഇതിന് ശേഷം യു എ ഇ യിൽ നിന്നും മുൻപ് കപ്പൽ സർവ്വീസ് നടത്തിയ കമ്പനികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തികൊണ്ട് മന്ത്രിയുടെ ഓഫീസ് ഓൺലൈൻ യോഗം ചേർന്നിരുന്നു.ഈ യോഗത്തിലും പൂർണമായും കപ്പൽ സർവ്വീസ് നടത്താൻ തയ്യാറുള്ള കമ്പനികളെ കിട്ടാത്ത സാഹചര്യത്തിലാണ് രാജ്യത്തിനകത്തും പുറത്തും കപ്പൽ സർവ്വീസ് നടത്താൻ പ്രാപ്തരായിട്ടുള്ളവരെകൂടി ഉൾപ്പെടുത്തികൊണ്ട് താല്പര്യപത്ര നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News