നോട്ടീസ് വിവാദം ;രാജകുടുംബം പിന്മാറി.

 നോട്ടീസ് വിവാദം ;രാജകുടുംബം പിന്മാറി.

ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ നിന്നും രാജ കുടുംബ പ്രതിനിധികൾ പങ്കെടുക്കില്ല. പരിപാടി വിവാദമായ സാഹചര്യത്തിലാണ് തീരുമാനം.അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്. ദേവസ്വം ബോർഡ് ഇറക്കിയ നോട്ടീസിലെ രാജ്ഞി, തമ്പുരാട്ടി പരാമർശങ്ങൾ വിവാദത്തിന് തിരികൊളുത്തിയതിനെ തുടർന്ന് പിൻവലിച്ചിരുന്നു. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്‌കരിക്കുന്നതായി ആരോപണമുയർന്നിരുന്നു.

ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 87-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസാണ് വിവാദമായത്.  നോട്ടീസ് പിന്നീട് പിന്‍വലിച്ചു.  രാജാവിന്റെ ഔദാര്യമായാണ് ക്ഷേത്രപ്രവേശന വിളംബരം നടന്നതെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാംസ്കാരികവകുപ്പ് ഡയറക്ടർ പുറത്തിറക്കിയ നോട്ടീസാണ് വിവാദമായതിന് പിന്നാലെ പിന്‍വലിച്ചത്.

നോട്ടീസ് പിൻവലിച്ചെങ്കിലും ചടങ്ങ് നടക്കുമെന്നും അതിൽ പങ്കെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റെ കെ. അനന്തഗോപൻ പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News