‘അമ്മ’ പിളർപ്പിലേക്ക്
കൊച്ചി:
താര സംഘടനയായ അമ്മ പിളർപ്പിലേക്ക്. പുതിയ സംഘടന രൂപീകരിച്ച് ഫെഫ്ക്കയിൽ അംഗത്വമെടുക്കാൻ ഒരു വിഭാഗം താരങ്ങൾ ഫെഫ്ക്കയെ സമീപിച്ചതായി ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. 20 താരങ്ങളാണ് ഫെഫ്ക്കയുടെ അഭിപ്രായം തേടിയത്. നിലവിലെ സാഹചര്യത്തിൽ ഫെഫ്ക്കയിൽ അഫിലിയേഷൻ നൽകാൻ കഴിയില്ലെന്ന് അവരെ അറിയിച്ചതായും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള ആരോ പണങ്ങൾ ഉയർന്ന തോടെ അമ്മയുടെ 16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രാജി വച്ചിരുന്നു.