ജനുവരി 1 മുതൽ വിജ്ഞാനകേരളം പദ്ധതി
തിരുവനന്തപുരം:
കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ തദ്ദേശ വകുപ്പുമായി സഹകരിച്ച് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി വിജ്ഞാനകേരളം പദ്ധതി നടപ്പാക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി കേരളത്തിന്റെ വിജ്ഞാന സമൂഹത്തിലേക്കുള്ള ചുവടുവയ്പിന് ഊർജം പകരും. 2025 ജനുവരി 1 മുതലാണ് പദ്ധതി നടപ്പിലാക്കുന്നതു്. പദ്ധതിയുടെ ഭാഗമായി എല്ലാ വാർഡിലേക്കും റിസോഴ്സ് പേഴ്സൺ മാരെ നിയോഗിക്കും. ബിരുദവും സാമൂഹ്യ പ്രവർത്തന പരിചയവും ഉള്ളവരായിരിക്കണം. നിയോജക മണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷൻ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. വാർഡ് പ്രദേശത്ത് അത്യാവശ്യമായുള്ളവരുടെ പട്ടിക കമ്മ്യൂണിറ്റി അംബാസഡറുടെ സഹായത്തോടെ റിസോഴ്സ് പേഴ്സൺ തയ്യാറാക്കും. നൈപുണ്യ പരിശീലനം ആവശ്യമായവർക്ക് അതിനു വേണ്ട സഹായം ലഭ്യമാക്കും. ജില്ലയിൽ നിന്നും തെരഞ്ഞെടുക്കുന്ന 10 മാസ്റ്റർ ട്രെയിനർമാർ റിസോഴ്സസ് പേഴ്സണർമാർക്ക് പരിശീലനം നൽകും. സന്നദ്ധപ്രവർത്തകരാകാൻ താല്പര്യമുള്ളവർക്ക് വാർഡ്തല റിസോഴ്സ് പേഴ്സൺമാരാകാം. ഫോൺ: 8714611480.